മരണത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു; വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ തെളിവായി നോട്ടുബുക്ക്

മലപ്പുറം: ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ തെളിവായി നോട്ടുബുക്ക്. മരണത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു എന്ന് ദേവിക എഴുതിയിരിക്കുന്ന നോട്ടുബുക്ക് അന്വേഷണസംഘം കണ്ടെടുത്തു. ദേവികയുടെ മരണം സംബന്ധിച്ച മൊഴി മാതാപിതാക്കള്‍ അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

വേറെ കാരണമെന്നും ഇല്ലെന്നും മാതാപിതാക്കള്‍ മൊഴി നല്‍കി.തിരൂര്‍ ഡിവൈഎസ്പി പി കെ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള പതിനൊന്നം​ഗ അന്വേഷണ സംഘമാണ് ദേവികയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തിയത്. ദേവികയുടെ ബന്ധുക്കളില്‍ നിന്നും സംഘം മൊഴിയെടുത്തു.ദേവികയുടേത്ത് ആത്മഹത്യയാണെന്ന പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.
അതേസമയം, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ആവശ്യത്തിന് സൗകര്യം ഒരുക്കാതെ ഉള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട്, രണ്ടു മക്കളുടെ അമ്മയായ കാസര്‍കോട് സ്വദേശിയാണ് ഹര്‍ജി നല്‍കിയത്. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തതില്‍ മനംനൊന്ത് ദേവിക ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇവര്‍ ഹര്‍ജി നല്‍കിയത്.

Related posts

Leave a Comment