തിരുവനന്തപുരം: മരച്ചീനിയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
സ്പിരിറ്റ് ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് സംസ്ഥാന ബജറ്റില്‍ രണ്ട് കോടി അനുവദിച്ചു.
ഇതിനായി രണ്ട് കോടി രൂപ നീക്കിവെക്കും. വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കാനാണ് മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരിക്കും ഇതിന്റെ മേല്‍നോട്ടച്ചുമതല.
കാര്‍ഷിക മേഖലക്ക് വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. ചക്ക ഉത്പനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. റബര്‍ സബ്സിഡിക്ക് 500 കോടി അനുവദിച്ചു. തോട്ട ഭൂമിയില്‍ പുതിയ വിളകള്‍ അനുവദിക്കും. ഇതിനായി നിയമത്തില്‍ ഭേദഗതി കൊണ്ട് വരേണ്ടതുണ്ട്. നെല്ലിന്റെ താങ്ങുവില കൂട്ടി. 28 രൂപ 20 പൈസ ആയാണ് ഉയര്‍ത്തിയത്. നെല്‍കൃഷി വികസനത്തിന് 76 കോടി അനുവദിച്ചു.
ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ആദ്യ സമ്ബൂര്‍ണ്ണ ബജറ്റിലെ ആദ്യ പ്രഖ്യാപനം വിലക്കയറ്റം തടയുന്നതിന് വേണ്ടിയാണ്. ഇതിനായി സംസ്ഥാന ബജറ്റില്‍ 2000 കോടി വകയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും വേണ്ടിയാണ് 2000 കോടി അനുവദിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
യുദ്ധത്തിന് ശേഷം വന്‍ വിലക്കയറ്റമാണുള്ളത്. വിലക്കയറ്റത്തെ നേരിടാന്‍ നമ്മുടെ പൊതു സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുകള്‍പ്പെറ്റതാണ്. സര്‍കാര്‍, അര്‍ധ സര്‍കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. വില സ്ഥിരത ഉറപ്പാക്കും. മഹാമാരിക്കാലത്ത് നിത്യോപയോഗ സാധനങ്ങളായ പച്ചക്കറികളുടെയടക്കം ഉത്പ്പാദനം വര്‍ധിപ്പിക്കാനായെന്നും ആ നല്ല മാതൃക മുന്നിലുണ്ടെന്നും ധനമന്ത്രി ഓര്‍മിപ്പിച്ചു.