മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ബംഗളൂരു ഇഡി ഇന്ന് ചോദ്യം ചെയ്യും

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ ബംഗളൂരു ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ബംഗളൂരു ശാന്തി നഗറിലെ ഇഡി ഓഫീസില്‍ രാവിലെ 11 മണിക്ക് ഹാജരാകാനാണ് ബിനീഷിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബിനീഷ് ഇന്നലെ ഉച്ചയോടെ നഗരത്തില്‍ എത്തിയിട്ടുണ്ട്.

എന്‍സിബി അറസ്റ്റ് ചെയ്ത അനൂപിനെ സാമ്ബത്തികമായി സഹായിച്ചെന്ന മൊഴിയാണ് അന്വേഷണം ബിനീഷിലേക്കും എത്തിച്ചത്. അനൂപ് മയക്കുമരുന്ന് വ്യാപാരം നടത്തിയെന്ന് അറിഞ്ഞുകൊണ്ടാണോ ബിനീഷ് സഹായിച്ചതെന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്.

Related posts

Leave a Comment