മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളിലൊരളാണ് മമ്മൂട്ടി. ഇപ്പോഴിതാ തന്റെ 41-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് താരം. 1979 മെയ് ആറിനാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് താരം വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. എന്നാല്‍ അഭിനയമോഹം തലയ്ക്കുപിടിച്ച മമ്മൂട്ടി വിവാഹത്തിന് മുന്‍പ് ചില സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും അധികമാരും ആ നടനെ ശ്രദ്ധിച്ചിരുന്നില്ല.
പിന്നീട് വിവാഹത്തിനുശേഷം കെ.ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന നടന്‍ മലയാള സിനിമയില്‍ ശ്രദ്ധനേടിയത്. പിന്നീട് താരത്തിന്റെ വളര്‍ച്ച ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു. അഭിഭാഷകന്റെ ജോലി വിട്ട് നടനാകുക എന്ന മമ്മൂട്ടിയുടെ മോഹത്തിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് ഭാര്യ സുല്‍ഫത്തായിരുന്നു. നിരവധി പേരാണ് താരദമ്ബതികള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി എത്തിയിരിക്കുന്നത്. വാപ്പച്ചിയും ഉമ്മച്ചിയുമാണ് വീട്ടിലെ പ്രണയജോടികളെന്ന് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ പല അഭിമുഖങ്ങളിലും വേദികളിലും പറയാറുണ്ട്.