മമ്മൂട്ടി ഇന്നും ജോസഫ് അലക്‌സിനെപ്പോലെ സ്ട്രോങ്, കിംഗിന്റെ 27 വര്‍ഷം; സൂപ്പര്‍സ്റ്റാറിനൊപ്പം ആഘോഷമാക്കി ഷാജി കൈലാസ്; ചിത്രങ്ങള്‍

നിരവധി സൂപ്പര്‍ഹിറ്റ് ആക്ഷന്‍ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട് മമ്മൂട്ടി- ഷാജി കൈലാസ് കൂട്ടുകെട്ട്.

കൂട്ടത്തില്‍ ആരാധകര്‍ക്ക് ഏറ്റവും പ്രിയം കിങ് ആണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ ജോസഫ് അലക്സ് തേവള്ളിപ്പറമ്ബില്‍ എന്ന കളക്റ്റര്‍ കഥാപാത്രം ഇന്നും ആരാധകര്‍ക്ക് ആവേശമാണ്.

ഇപ്പോള്‍ ചിത്രം റിലീസ് ചെയ്തിട്ട് 27 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സൂപ്പര്‍ഹിറ്റ് സിനിമയുടെ 27ാം വാര്‍ഷികയും മമ്മൂട്ടിയും ഷാജി കൈലാസും ചേര്‍ന്ന് ആഘോഷിച്ചിരിക്കുകയാണ്.

ഷാജി കൈലാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആഘോഷചിത്രങ്ങള്‍ പങ്കുവച്ചത്. മമ്മൂട്ടി ഇന്നും ജോസഫ് അലക്‌സിനെപ്പോലെ സ്ട്രോങ് ആണ് എന്നാണ് ഷാജി കൈലാസ് കുറിച്ചത്.

കിംഗിന്റെ 27 വര്‍ഷങ്ങള്‍ എന്നെഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജി പണിക്കര്‍ക്ക് ആഘോഷത്തില്‍ പങ്കെടുക്കാനായില്ല.

ഉദയ് കൃഷ്ണയും വൈശാഖും ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു.

”ഏറ്റവും ധീരനായ ബ്യൂറോക്രാറ്റ് ജോസഫ് അലക്‌സ് ഐഎഎസ് ബിഗ് സ്‌ക്രീനില്‍ എത്തിയിട്ട് 27 വര്‍ഷം പിന്നിട്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഈ അവിസ്മരണീയ നിമിഷം ഇന്നും ജോസഫ് അലക്‌സിനെപ്പോലെ ശക്തനായ പ്രിയ മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്.

അവിടെ സാന്നിധ്യമറിയിക്കാന്‍ രണ്‍ജി പണിക്കര്‍ക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം ഞങ്ങളെ ഫോണില്‍ വിളിച്ചിരുന്നു. ആല്‍വിന്‍ ആന്റണി, ഉദയ് കൃഷ്ണ, വൈശാഖ്, നിങ്ങളുടെ സാന്നിധ്യത്തിന് നന്ദി.”- ഷാജി കൈലാസ് കുറിച്ചു. 1995 നവംബര്‍ 11 നാണ് ദി കിംഗ് തിയറ്ററുകളിലെത്തുന്നത്

Related posts

Leave a Comment