മമ്മൂക്കയാണ് ആ വേഷം ചെയ്യുന്നതെങ്കില്‍ പരമാവധി ഡള്‍ ആക്കിയെ കൊടുക്കാറുള്ളൂ, മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോസ്‌റ്റ്യും ഡിസൈനര്‍ പറയുന്നു

വസ്ത്രാലങ്കാര രംഗത്ത് സമീറ സനീഷ് എന്ന പേര് ശ്രദ്ധേയമാണ്. മലയാള ചിത്രങ്ങളായ ഡാഡി കൂള്‍, ആഗതന്‍, മലര്‍വാടി ആര്‍ട്സ് ക്ലബ്‌, സാള്‍ട്ട് & പേപ്പര്‍, ചാപ്പാ കുരിശ്, പ്രണയം, നോര്‍ത്ത് 24 കാതം,1​983, ഇടുക്കി ഗോള്‍ഡ്,​ പ്രേമം,​ പത്തേമാരി തുടങ്ങി ഒട്ടനവധി വിജയചിത്രങ്ങളുടെ ഭാഗമായപ്പോള്‍ അവയിലെ വസ്ത്രാലങ്കാരം സമീറ സനീഷ് എന്ന കോസ്റ്റ്യൂം ഡിസൈനറെ പ്രേഷകര്‍ക്കും പ്രിയങ്കരിയാക്കി.

പരസ്യ ചിത്രങ്ങളിലൂടെ വസ്ത്രാലങ്കാരം ചെയ്ത് തുടങ്ങി ഇന്ന് മലയാള സിനിമയില്‍ മുന്‍നിര നടന്‍മാര്‍ക്കടക്കം വസ്താലങ്കാരം ചെയ്യുന്നത് സമീറയാണ്. നടന്‍ മ്മൂട്ടിയോടൊപ്പം വര്‍ക്ക് ചെയ്ത്ത തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായാണ് കാണുന്നുവെന്നും മമ്മൂട്ടിയുടെ എട്ട് സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സമീറ പറയുന്നു. കേരള കൗമുദി ഫ്ലാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സമീറ ഇക്കാര്യം വ്യക്തമാക്കിയത്.

“ഞാന്‍ കടുത്ത മമ്മൂക്ക ഫാനാണ് ഡാഡിക്കൂള്‍ സമയത്ത് വല്ലാത്ത എക്സെെറ്റ്മെന്റായിരുന്നു. വര്‍ഷങ്ങളായി മലയാളികളുടെ ഫാഷന്‍ ഐക്കണ്‍ ആണല്ലോ മമ്മൂക്ക. ഏത് ഡ്രസിട്ടാലും ആ ശരീരത്തില്‍ ചേരും ചേരും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മമ്മൂക്ക സാധാരണക്കാരന്റെ വേഷം ചെയ്യുമ്ബോഴാണ് കോസ്റ്റ്യൂം ഡിസെെനര്‍ എന്ന നിലയില്‍ കടുത്ത വെല്ലുവിളി നേരിടുന്നത്. എത്ര മോശം ഡ്രസ് കൊടുത്താലും മമ്മൂക്ക അതിട്ടാല്‍ ഒരു സമ്ബന്നനായ വ്യക്തിയാണെന്നേ തോന്നൂ.. അതുകൊണ്ടുതന്നെ അത്തരം കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഡിസെെന്‍ ചെയ്യുമ്ബോള്‍ പരമാവധി ഡള്‍ ആക്കിയിട്ടാണ് കൊടുക്കാറ്. വളരെ സോഫ്ടായിട്ടുള്ള മെറ്രീരിയലാണ് മമ്മൂക്കയ്ക്ക് പൊതുവെ ഇഷ്ടം”.-സമീറ പറയുന്നു.

Related posts

Leave a Comment