മന്ത്രി ജലീലിന് ക്ലീന്‍ ചിറ്റില്ല, വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; മന്ത്രിപുത്രനും അന്വേഷണ പരിധിയില്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ്ല്ലെന്നും പ്രോട്ടോകോള്‍ ലംഘിച്ചതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണെന്ന് ഇ ഡി വ്യക്തമാക്കി. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇ ഡി മന്ത്രിയുടെ മൊഴി എടുത്തിരിക്കുന്നത് രണ്ടു ദിവസമായെന്നാണ് സൂചന. ഡല്‍ഹിയില്‍ മൊഴി വിശദമായി പരിശോധിച്ചശേഷം മാത്രമാണ് തുടര്‍ന്നടപടിയില്‍ തീരുമാനം ഉണ്ടാകുകയുള്ളു.

വ്യാഴാഴ്ച രാത്രിയാണ് ജലീല്‍ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്തിയത്. അതിനു ശേഷം വെള്ളിയാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരായെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. യു എ യില്‍ നിന്ന് ഖുര്‍ ആന്‍ വന്നതുമായി ബന്ധപെട്ട വിവരങ്ങള്‍ വ്യാഴാഴ്ച ജലീല്‍ എന്‍ഫോഴ്സ്മെന്റിന് വിശദീകരണ കുറിപ്പ് എഴുതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച എന്‍ഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്തതെന്നാണ് വിവരം.

Related posts

Leave a Comment