മന്ത്രിസഭ യോഗം ഇന്ന്​; ബസ്​ നിരക്ക്​ വര്‍ധിപ്പിക്കാന്‍ സാധ്യത

തിരുവനന്തപുരം: ബുധനാഴ്​ച നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ ബസ്​ നിരക്ക്​ വര്‍ധന സംബന്ധിച്ച്‌​ ചര്‍ച്ച വരാന്‍ സാധ്യത. ബസ്​ നിരക്കിന്​ പുറമെ മദ്യവില വര്‍ധിപ്പിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ്​ കരുതുന്നത്​. തിങ്കളാഴ്​ച മുതല്‍ മദ്യഷാപ്പുകളും ബാറുകളും തുറക്കാന്‍ സാധ്യതയുണ്ട്​. ഓണ്‍ലൈന്‍ വഴിയുള്ള വിര്‍ച്വല്‍ ക്യൂ പ്രകാരമായിരിക്കും മദ്യവില്‍പ്പന. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ 20 ശതമാനം വരെ ​സെസ്​ ഏര്‍പ്പെടുത്തി മദ്യവില വര്‍ധിപ്പിക്കാനാണ്​ സര്‍ക്കാര്‍ ആലോചിക്കുന്നത്​.

ലോക്​ഡൗണ്‍ കാലത്തിനുശേഷം നിബന്ധനകളോടെയായിരിക്കും ബസ്​ സര്‍വിസ്​. സാമൂഹിക അകലം പാലിച്ചാണ്​ യാ​ത്രയെങ്കില്‍ നിശ്ചിത കാലയളവിലേക്ക്​ വില കൂട്ടണമെന്ന്​ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ച്‌​ സംസ്ഥാനത്തിനുള്ളില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വിസുകളും ജില്ലകള്‍ക്കുള്ളില്‍ ബസ്​ സര്‍വിസുകളും അനുവദിക്കാമെന്ന നിലപാടാണ്​ കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നത്​.

യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കര്‍ശന നിയന്ത്രണത്തോടെ ബസ് സര്‍വിസ്​ നടത്തുന്നത്​ ആലോചിക്കുമെന്ന്​ കഴിഞ്ഞദിവസം​ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

Related posts

Leave a Comment