മന്ത്രിമാരുടെ രാജി: തെരുവുയുദ്ധം നാലാം ദിവസവും തുടരുന്നു; ലാത്തിച്ചാര്‍ജ്, ജലപീരങ്കി, ഏറ്റുമുട്ടല്‍, സംഘര്‍ഷം

തിരുവനന്തപുരം/കൊല്ലം/പത്തനംതിട്ട/ പാലക്കാട്/കണ്ണൂര്‍/ വയനാട് : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ രാജിക്കായി സംസ്ഥാന വ്യാപകമായി വിവിധി യുവജന സംഘടനകളുടെ പ്രതിഷേധ സമരം നാലാം ദിവസവും തുടരുന്നു. യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, മഹിളാ കോണ്‍ഗ്രസ്, മഹിളാ മോര്‍ച്ച പ്രവര്‍ത്തകരാണ് പ്രതിേഷധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.

പലയിടത്തും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജലപീരങ്കിയും പ്രയോഗിച്ചു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിമഷധ മാര്‍ച്ച്‌ നടത്തി. പാലക്കാട് കലക്ടറേറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. കണ്ണൂരില്‍ മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പാപ്പിനിശേരിയില്‍ യുവമോര്‍ച്ച-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധി വാഹനങ്ങള്‍ തകര്‍ത്തു.

കൊല്ലത്ത് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സമരം നടത്തുന്നത്. പ്രകടനക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. മാര്‍ച്ചില്‍ ഉന്തുംതള്ളുമുണ്ടായി. വയനാട്ടില്‍ എം.എസ്.എഫ് പ്രവര്‍ത്തകരാണ് മാര്‍ച്ച്‌ നടത്തിയത്. ആലപ്പുഴ കലക്ടറേറ്റിലേക്കും എം.എസ്.എഫ് മാര്‍ച്ച്‌ നടത്തി.

Related posts

Leave a Comment