മധ്യപ്രദേശില്‍ ചരക്കുതീവണ്ടികള്‍ കൂട്ടിയിടിച്ച്‌ ലോക്കോ പൈലറ്റ് മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

ഷഹ്‌ദോള്‍: മധ്യപ്രദേശിലെ ഷഹ്‌ദോളില്‍ രണ്ട് ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു. ഒരു ട്രെയിനിലെ ലോക്കോ പൈലറ്റ് മരിച്ചു.

നാല് പേര്‍ക്ക് പരിക്കേറ്റു. സിംഗ്പൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം ബുധനാഴ്ച രാവിലെയായിരുന്നു അപകടം.

അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍- കട്‌നി റൂട്ടിലെ സര്‍വീസുകള്‍ വൈകുകയാണ്. അപകടത്തില്‍പെട്ട ട്രെയിനുകള്‍ പാളത്തില്‍ നിന്ന് നീക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Related posts

Leave a Comment