ഭോപ്പാല്‍: സംഘപരിവാറുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ പാസ്റ്റര്‍ അത്യാസനനിലയില്‍.
മധ്യപ്രദേശ് ധാര്‍ ജില്ലയിലെ കുക്ഷിയിലാണ് സംഘപരിവാറുകാരുടെ ആക്രമണത്തില്‍ പ്രദേശവാസിയായ പാസ്റ്റര്‍ കൈലാഷ് ഡുഡ്വേയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.ഭവനത്തില്‍ പ്രാര്‍ത്ഥന നടത്തിയതായിരുന്നു പ്രകോപന കാരണം.
സ്വഭവനത്തില്‍ സാധാരണ നടക്കാറുള്ള വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ കൈലാഷിനെ ആക്രമികള്‍ വീട്ടിലെത്തി ആക്രമിക്കുകയും ഒന്നാം നിലയുടെ മുകളില്‍ നിന്നും പടികള്‍ വഴിയായി തള്ളിയിടുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.കഴുത്തിലെ(Cervical Spine) എല്ലിന് ഗുരുതരമായ പരിക്കേറ്റ പാസ്റ്റര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍.വിവരം അറിയിച്ചിട്ടും കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് നാട്ടുകാരും പറയുന്നു