മദ്യലഹരിയില്‍ വിമാനം പറത്താന്‍ ശ്രമം; ഡെല്‍റ്റ പൈലറ്റിന് 10 മാസം ജയില്‍വാസം

ന്യുയോര്‍ക്ക്: മദ്യലഹരിയില്‍ വിമാനം പറത്താന്‍ ശ്രമിച്ചത് ഡെല്‍റ്റ എയര്‍ലൈന്‍സ് പൈലറ്റിന് തടവുശിക്ഷ. 10 മാസം ജയില്‍വാസമാണ് ക്യാപ്റ്റന്‍ ലോറന്‍സ് റസ്സലിന് (63) ലഭിച്ചതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എഡിന്‍ബര്‍ഗ് കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ജൂണ്‍ 16ന് എഡിന്‍ബര്‍ഗില്‍ നിന്നും യു.എസിലെ ന്യുയോര്‍ക്കിലേക്കാണ് വിമാനം പറത്താന്‍ ശ്രമിച്ചത്.

അനുവദനീയമായതിനേക്കാള്‍ രണ്ടര മടങ്ങ് ആല്‍ക്കഹോല്‍ രക്തത്തില്‍ അടങ്ങിയിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷിച്ചത്.

വിമാനം പുറപ്പെടുന്നതിന് 80 മിനിറ്റ് മുന്‍പ് യൂണിഫോം ധരിച്ച്‌ ബാഗേജ് കണ്‍ട്രോളില്‍ എത്തി.

എന്നാല്‍ ഇയാളുടെ ബാഗില്‍ രണ്ട് ബോട്ടില്‍ മദ്യം കണ്ടെത്തിയതോടെ എക്‌റേ-സ്‌കാനര്‍ ബാഗ് നിരസിച്ചു.

ഇതോടെ ബാഗ് പരിശോധിച്ചപ്പോഴാണ് ജര്‍മ്മന്‍ നിര്‍മ്മിത മദ്യമായ ജാഗെര്‍മീസ്റ്ററിന്റെ രണ്ട് കുപ്പികള്‍ കണ്ടെത്തിയത്. അതിലൊന്ന് പകുതി ഒഴിഞ്ഞ നിലയിലായിരുന്നു.

തുടര്‍ന്ന് നടത്തിയ ബ്രീത്ത് പരിശോധനയിലും രക്തസാംപിള്‍ പരിശോധനയിലും പൈലറ്റ് പരാജയപ്പെട്ടു.

100 മില്ലിലിറ്റര്‍ രക്തത്തില്‍ 49 മില്ലിഗ്രാം ആല്‍ക്കഹോല്‍ ആണ് കണ്ടെത്തിയത്. 20 മില്ലിഗ്രാം ആണ് അനുവദനീയമായത്.

യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കും വിധം പെരുമാറിയതിനാണ് ശിക്ഷയെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

Related posts

Leave a Comment