മദ്യപിച്ച്‌ ന​ഗ്നനായി അയല്‍ വീട്ടില്‍ കയറി മുന്‍ എംപി! കൈകാര്യം ചെയ്ത് വീട്ടുകാര്‍

ചെന്നൈ: മദ്യ ലഹരിയില്‍ നൂല്‍ബന്ധമില്ലാതെ അയല്‍ വീട്ടില്‍ ചെന്നു കയറിയ അണ്ണാ ഡിഎംകെ മുന്‍ എംപിക്കു ഗൃഹനാഥന്റെ മര്‍ദനമേറ്റു.

ദീപാവലിയുടെ തലേ ദിവസമാണ് നീലഗിരി ജില്ലയിലെ അണ്ണാ ഡിഎംകെ മുന്‍ എംപി ആര്‍ ഗോപാലകൃഷ്ണന്‍ മദ്യപിച്ച്‌ അയല്‍ വീട്ടില്‍ കയറി ചെന്നത്.

മുതലമ്മന്‍പേട്ട് പ്രദേശത്താണ് മുന്‍ എംപിയുടെ ദീപാവലി ആഘോഷം അതിരുകടന്ന് അയല്‍ വീട്ടിലെത്തിയത്. ഇതോടെ വീട്ടിലുള്ളവര്‍ ചേര്‍ന്ന് ഇയാളെ കൈകാര്യം ചെയ്തു. വീഡിയോയും പകര്‍ത്തി. തുടര്‍ന്നു കൂനൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ മുന്‍ എംപിക്കെതിരെയും ഇയാളെ മര്‍ദിച്ചവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ഗോപാലകൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ​ഗോപാലകൃഷ്ണന്റെ മൂക്കില്‍ നിന്ന് ചോരയൊലിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Related posts

Leave a Comment