മദ്യം വിലകുറച്ച്‌ നല്‍കിയില്ല; ബാര്‍ അടിച്ചുതകര്‍ത്ത യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: മദ്യം വിലകുറച്ചുനല്‍കാത്തതിന്റെ പേരില്‍ ബാര്‍ അടിച്ചുതകര്‍ത്ത രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തൃശുര്‍ ഗുരുവായൂര്‍ കോട്ടപ്പടിയിലെ ഫോര്‍ട്ട് ഗേറ്റ് ബാറില്‍ ഇന്നലെ രാത്രിയാണ് സംഭവം.

പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്‍കണമെന്നായിരുന്നു യുവാക്കളുടെ ആവശ്യം.

ഇത് ബാര്‍ ജീവനക്കാര്‍ നിരസിച്ചതോടെ ബഹളം വച്ച അഭിഷേക്, ശ്രീഹരി എന്നിവര്‍ മടങ്ങുകയും ഇരുമ്ബുവടിയുമായി തിരികെയെത്തി ബാര്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു.

ആക്രമണത്തില്‍ മുന്ന് ജീവനക്കാര്‍ക്കും പരിക്കേറ്റു.

Related posts

Leave a Comment