തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ദുരിതകാലത്തെ നേരിടാൻ ധനസഹായ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. കാലവർഷക്കാലത്ത് കടലിൽ പോകാനാകാത്തവർക്ക് ദിവസം 200 രൂപ സാമ്ബത്തികസഹായം നൽകുമെന്നാണ് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചിരിക്കുന്നത്.കേരളത്തിൽ കാലവർഷം കനത്തു കഴിഞ്ഞാൽ തീരദേശ മേഖലകളിൽ ദാരിദ്ര്യവും കനക്കും. കടലിൽ പോകാൻ കഴിയാത്ത, മറ്റു ജീവിതോപാധികൾ ഒന്നുമില്ലാത്ത അനേകം മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്. അതുകൊണ്ട് തന്നെ ദിവസവേതനം കൂടാതെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ള 57 കിലോമീറ്ററിൽ സംരക്ഷണഭിത്തി ഉടൻ തന്നെ തീർക്കുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു. തീരദേശ എംഎൽഎമാരുടെ അവലോകന യോഗത്തിൽ തീരദേശ സംരക്ഷണത്തിന് സമഗ്രപദ്ധതിയാണ് ആസൂത്രണം ചെയ്തത്. കോവിഡും ലോക്ഡൗണുമെല്ലാം വലിയൊരു തോതിൽ തന്നെ തീരദേശ ജനതയേയും ബാധിച്ചിട്ടുണ്ട്. ട്രോളിംഗ് നിരോധനവും, മത്സ്യലഭ്യതക്കുറവുമെല്ലാം തീരദേശ മേഖലകളുടെ സ്ഥിരം പ്രശ്നങ്ങളാണ്.
മത്സ്യത്തൊഴിലാളികൾക്ക് ദുരിതകാലത്തെ നേരിടാൻ ധനസഹായ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. മത്സ്യത്തൊഴിലാളികൾക്ക് ദുരിതകാലത്തെ നേരിടാൻ ധനസഹായ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്.
