മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ഇന്ദുമുഖി ചന്ദ്രമതി അടക്കമുള്ള ടെലിവിഷൻ പരിപാടിയിലൂടെയും പിന്നീട് താപ്പാന, സീനിയേഴ്സ് ,ഗോഡ് ഫോർ സെയിൽ, ഭാഗ്യദേവത അടക്കമുള്ള ചിത്രങ്ങളിലും നടി വേഷമിട്ടു. തൻറെ രാഷ്ട്രീയം വെളിപ്പെടുത്തിയ നടിക്കു എതിരെ വലിയ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഇപ്പോൾ ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ വളരെ രസകരമായ ഒരു കുറുപ്പ് പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി ഇപ്പോൾ. കുറുപ്പ് ഇങ്ങനെ. മതിമറന്നു ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരാണ്. മനസിനെ എന്തൊക്കെ കാര്യങ്ങൾ പിടിച്ചുലച്ചാലും തൊട്ടടുത്ത നിമിഷം മനസു തുറന്നു ചിരിക്കാൻ കഴിഞ്ഞാൽത്തന്നെ ഏറ്റവും വലിയ സമാധാനമാണത്. കുട്ടിക്കാലത്ത് നമ്മൾ കുടുകുടെ ചിരിച്ചത് ആരും പറഞ്ഞു തന്നിട്ടല്ലെങ്കിലും മുതിരുംതോറും പലരും പുഞ്ചിരിക്കാൻ പോലും മറക്കുകയാണ്. ജീവിതം ഫാസ്റ്റായി പോകാൻ തുടങ്ങിയതോടെ ചിരികൾ പോലും കൃത്രിമമായി. ചിരി പക്ഷേ ചില്ലറ കാര്യമല്ല. ചിരിക്കുന്നതിനനുസരിച്ച് മാനസികാരോഗ്യം മാത്രമല്ല ശാരീരികാരോഗ്യവും വർധിക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. ചിരി
അപ്പോ ഒരു നല്ല ശുഭദിനം നേരൂന്ന്