ആലുവ: ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന പരാമര്‍ശത്തില്‍ ചാലക്കുടി സ്വദേശി ഓട്ടോ ഡ്രൈവര്‍ രേവദ് ബാബുവിനെതിരെ പരാതി.
ആലുവ സ്വദേശി അഡ്വക്കേറ്റ് ജിയാസ് ജമാലാണ് പരാതി നല്‍കിയത്. മാധ്യമ ശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവദ് ബാബു നടത്തിയതെന്നാണ് പരാതി. പ്രസ്താവനയിലൂടെ മതസ്പര്‍ദ്ദ ഉണ്ടാക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്നും ആരോപിക്കുന്നുണ്ട്.
ആരോപണം തെറ്റാണെന്ന് പിന്നീട് രേവദ് തുറന്നു പറഞ്ഞുവെന്നും മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് ചാലക്കുടി സ്വദേശിക്കെതിരെ കേസെടുക്കണമെന്നും അഡ്വ ജിയാസ് ജമാല്‍ ആരോപിക്കുന്നു. ആലുവ റൂറല്‍ എസ്പിക്കാണ് പരാതി.
ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായതിനാല്‍ കര്‍മ്മം നടത്താന്‍ പൂജാരികള്‍ ആരും എത്താന്‍ തയ്യാറായില്ലെന്നും അതിനാല്‍ താന്‍ കര്‍മ്മം നടത്തുകയായിരുന്നുവെന്നും രേവദ് ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മുന്‍പ് അരിക്കൊന്പന് നീതി തേടി ഇയാള്‍ കേരള യാത്ര നടത്തിയിരുന്നുവെന്നും മാധ്യമശ്രദ്ധ നേടുന്നതിനാണ് ഇയാളുടെ പ്രവര്‍ത്തികളെന്നും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.