പത്തനംതിട്ട: മുറിഞ്ഞകല്‍ മുസ്ലിം പള്ളി മദ്രസ അദ്ധ്യാപകന് കലഞ്ഞൂര്‍ ഇടത്തറ സക്കീനത്ത് മന്‍സിലില്‍ അബ്ദുല്‍ സമദിനെ (40)യാണ് കൂടല്‍ പൊലീസ് പിടികൂടിയത്. ശാരീരിക മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച കുട്ടിയെ മാതാപിതാക്കള്‍ കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. കൂടല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജി പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് .ഐ റിക്സണ്, സി. പി ഓ മാരായ ഷാജഹാന് അജേഷ്, ഡിക്രൂസ് എന്നിവരുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മതപഠനക്ലാസിലെ എട്ടു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ മദ്രസ അദ്ധ്യാപകന് അറസ്റ്റിലായി.
