കോട്ടയം: കോട്ടയം ജില്ലയിലെ മറിയപ്പള്ളിയില്‍ വീട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളി കുടുങ്ങി.പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത സ്വദേശി നിശാന്ത് ആണ് മണ്ണിനടിയില്‍ കുടുങ്ങിയത്.
ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം നടന്നത്. വീട് നിര്‍മാണത്തിനായി എത്തിയ തൊഴിലാളിയാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് തൊഴിലാളികളായിരുന്നു വീട് നിര്‍മാണത്തിനായി എത്തിയത്.
ജോലിക്കിടെ മണ്ണ് നീക്കുന്നതിനിടെ സംരക്ഷണഭിത്തി ഇടിഞ്ഞ് നിഷാന്തിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.അപകടത്തില്‍പ്പെട്ട രണ്ട് തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ നിഷാന്തിന്റെ കഴുത്തറ്റം മണ്ണ് മൂടിയ നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്നാല്‍, മണ്ണിടഞ്ഞ് വീണതോടെ നിഷാന്തിനെ പുറത്തെടുക്കാനായില്ല.
ഇതിനെ തുടര്‍ന്ന് നിഷാന്തിന് ഓക്‌സിജന്‍ നല്‍കുകയായിരുന്നു. പിന്നാലെ മണ്ണ് മന്തി യന്ത്രം എത്തിച്ച് മണ്ണ് നീക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതോടൊപ്പം തന്നെ നിഷാന്തിന് വെള്ളവും ഗ്ലൂക്കോസും നല്‍കിയിരുന്നു.
ആംബുലന്‍സ് അടക്കമുള്ള മെഡിക്കല്‍ സേവനങ്ങള്‍ സ്ഥലത്തെത്തിച്ചാണ് നിഷാന്തിന്റെ രക്ഷാപ്രവര്‍ത്തനം നടത്തിയത്.നിലവില്‍ നിഷാന്തിന്റെ ഒരു കാല് മാത്രമാണ് മണ്ണനടിയില്‍ ഉള്ളത്.
മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നതിന്റെ അവശതകള്‍ ഉണ്ടെങ്കിലും രക്ഷാപ്രവര്‍ത്തകരോട് പ്രതികരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്.
നിഷാന്തിനെ പുറത്തെടുത്ത ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.