‘മണി പസിക്കിത് മണി…….’ പൊന്നിയന്‍ സെല്വന് ട്രെയിലര്‍ ലോഞ്ചിനിടെ നടന് പ്രഭുവിനെ അനുകരിച്ചു പ്രിയതാരം ജയറാം പറഞ്ഞ ഈ ഡയലോഗ് വലിയ പ്രേക്ഷക പ്രീതിയാണ് നേടിയത്.
ജയറാമിന്റെ പ്രകടനം രജനികാന്തും കമല്‍ഹാസനും ഐശ്വര്യറായിയും അടക്കമുളളവരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.ഇപ്പോഴിതാ അതേ ഡയലോഗ് ജയറാമിനോട് തിരിച്ചു പറഞ്ഞ ഹോട്ടല്‍ ജീവനക്കാരന്റെ വീഡിയോയാണ് വൈറലാകുന്നത്. ജയറാമിന്റെ മകനും യുവനായകനുമായ കാളിദാസ് ജയറാം ആണ് വീഡിയോ പങ്കുവെച്ചത്.
ജയറാമും ഭാര്യ പാര്‍വതിയും മകള്‍ മാളവികയും ഭക്ഷണം കഴിക്കാനായി ഇരുന്നതും ഹോട്ടലിലെ ഒരു ജീവനക്കാരന് മണി പസിക്കിത് മണി എന്നു പറയുന്നതാണ് വീഡിയോ.
ജയറാം ജീവനക്കാരനെ നോക്കി ചിരിക്കുന്നതും ചിരി അടക്കാനാകാതെ ഇരിക്കുന്ന പാര്‍വതിയെയും വീഡിയോയില്‍ കാണാം