ഇംഫാല്‍: മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രണ വിധേയമാണെന്ന് സൈന്യം. വിവിധ സേന ഭവഭാഗങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിച്ചുവരികയാണ്.
കലാപഭൂമിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ വ്യോമസേന അസമില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ സജ്ജമാക്കി. രാത്രി മുഴുവന്‍ ഒഴിപ്പിക്കല്‍ നടപടികള്‍ നടന്നു.
എല്ലാ വിഭാഗം ആളുകളെയും പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയാണ്. ചുരചന്ദപുരിലും മററ്് പ്രകോപനമുള്ള പ്രദേശങ്ങളിലും ഫ്‌ളാഗ് മാര്‍ച്ച് നടന്നുവെന്നൂം സൈന്യം വ്യക്തമാക്കി.
അതേസമയം, മണിപ്പൂരിലേക്കുള്ള ട്രെയിനുകള്‍ ഏതാനും ദിവസത്തേക്ക് റദ്ദാക്കിയതായി വടക്കുകിഴക്കന്‍ റെയില്‍വേ അറിയിച്ചു. മണിപ്പൂരിലെ സ്ഥിതി സംബന്ധിച്ച് നിരവധി വ്യാജ വീഡിയോ പ്രചരിക്കുന്നുണ്ട്. അതില്‍ ജാഗ്രതപാലിക്കണമെന്നും സൈന്യം അറിയിച്ചു.
മെയ്തീ സമൂഹത്തിന് പട്ടിക വര്‍ഗ സംവരണത്തില്‍ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഓള്‍ ട്രൈബല്‍സ് സ്റ്റുഡന്റസ് യൂണിയന്‍ മണിപ്പൂരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
രാത്രിയോടെ പ്രതിഷേധം സംഘര്‍ഷത്തിന് വഴിമാറുകയും സ്ഥാപനങ്ങളും വാഹനങ്ങളും വ്യാപകമായി തീയിടുകയും ചെയ്തു. സ്ഥിതി നിയന്ത്രണാതീതമായതോടെ ഇന്നലെ സൈന്യത്തെ വിന്യസിച്ചു.
അസം റൈഫിള്‍ ഫോഴ്‌സും മറ്റ് സേനകളും സ്ഥലത്തെത്തി. അക്രമികളെ കണ്ടാലുടര്‍ വെടിവയ്ക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി.
പലായനം ചെയ്യുന്ന നാട്ടുകാര്‍ക്ക് സുരക്ഷ ഒരുക്കാന്‍ അയല്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ത്രിപുരയും അരുണാചല്‍ പ്രദേശം ജനങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ നന്പറുകള്‍ നല്‍കി.
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ പരിപാടികള്‍ റദ്ദാക്കി ഡല്‍ഹിയിലേക്ക് തിരിച്ചു.