മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്; 4 പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്.

നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചുരാചന്ദ്പുര്‍- ബിഷ്ണുപുര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ കുംബി മണ്ഡലത്തിലാണ് ബുധനാഴ്ച വൈകിട്ട് വെടിവയ്പുണ്ടായത്.

മേഖലയില്‍ കുക്കി സായുധ സേനയും മെയ്‌തെയ് വിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ വെടിവയ്പ് നടന്നിരുന്നു.

പ്രദേശത്ത് വനമേഖലയില്‍ വിറക് ശേഖരിക്കാന്‍ പോയ നാല് പേരെ കാണാതായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദാരാ സിംഗ്, ഇംബോച്ച സിംഗ്, റോമന്‍ സിംഗ്, ആനന്ദ് സിംഗ് എന്നിവരെയാണ് കാണാതായിരിക്കുന്നത്.

കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും കേന്ദ്ര സേനകളുടെ സഹായം തേടിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതിനിടെ, ബിഷ്ണുപുരിലെ ഹവോതക് വില്ലേജില്‍ അക്രമികള്‍ വെടിവയ്പും ബോംബാക്രമണവും നടത്തി.

നൂറിലേറെ സ്ത്രീകളെയും കുട്ടികളെയും പ്രായമുള്ളവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.

സുരക്ഷാസേന പ്രത്യാക്രമണം നടത്തിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം.

Related posts

Leave a Comment