ഇംഫാല്‍: മണിപ്പൂര്‍ കലാപം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ബിരേണ്‍ സിംഗ് രാജിവച്ചേക്കുമെന്ന് സൂചന.
മുഖ്യമന്ത്രി ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മണിപ്പൂരില്‍ രണ്ടു മാസമായി തുടരുന്ന കലാപത്തില്‍ വറുതി വരുത്താന്‍ കേന്ദ്ര സേന ഇറങ്ങിയിട്ടും കഴിഞ്ഞിരുന്നില്ല. ഇതിനകം 200 ഓളം പേര് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ പല തവണ ബിരേണ്‍ സിംഗ് കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാല് ദിവസം മണിപ്പൂരില്‍ തമ്ബടിച്ച് പ്രവര്‍ത്തിച്ചിട്ടും സംഘര്‍ഷത്തിന് ശമനമുണ്ടായില്ല.
ബിരേണ്‍ സിംഗിന് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നും ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു.
മെയ്തെയ് വിഭഗത്തിലെ തീവ്രനിലപാടുള്ളവരുടെ പിന്തുണയുള്ള ബിരേണ്‍ സിംഗ് കുക്കി വിഭാഗങ്ങളെ അധിക്ഷേപിച്ചതും പ്രകോപനമുണ്ടാക്കി.
എന്നാല്‍ രാഹുല്‍ ഗാന്ധിമണിപ്പൂരില് സന്ദര്‍ശനം നടത്തുന്ന സമയത്ത് മുഖ്യമന്ത്രിയെ രാജിവയ്ക്കാന്‍ ബിജെപി നേതൃതവം അനുവദിക്കുമോ എന്ന സംശയവും അവശേഷിക്കുന്നു.