ലഖ്നോ: ഒരേ സമയം മഞ്ഞ, വെള്ള, കറുപ്പ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗി മരിച്ചു. കുമാര്‍ സിങ് (59) എന്നയാളാണ് ഗാസിയാബാദിലെ ആശുപത്രിയില്‍ മരിച്ചത്. നേരത്തെ കോവിഡ് ബാധിതനായിരുന്നു.
രക്തത്തില്‍ വിഷാംശം കൂടുതലാകുന്ന ടോക്സിമിയ എന്ന അവസ്ഥയെ തുടര്‍ന്നാണ് കുമാര്‍ സിങ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മേയ് 24ന് എന്‍ഡോസ്കോപ്പി പരിശോധനയിലാണ് ഇയാളില്‍ മൂന്ന് തരം ഫംഗസ് ബാധയും കണ്ടെത്തിയത്.
മഞ്ഞ ഫംഗസ് ബാധിച്ച 59 കാരനായ മറ്റൊരു രോഗി ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇയാളുടെ തലച്ചോറിനെയാണ് ഫംഗസ് ബാധിച്ചത്. താടിയെല്ല് പകുതിയോളം നീക്കം ചെയ്യേണ്ടി വന്നു – ഡോക്ടര്‍ പറയുന്നു.
ഗാസിയാബാദില്‍ 65 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 31 പേര്‍ രോഗമുക്തി നേടിയതായും 33 പേര്‍ ചികിത്സയില്‍ തുടരുകയാണെന്നും ജില്ല മജിസ്ട്രേറ്റ് അജയ് ശങ്കര്‍ പാണ്ഡേ പറഞ്ഞു.