ആലപ്പുഴ: മകൻ വിദേശത്ത് മരിച്ചത് അറിഞ്ഞ് മനംനൊന്ത് വനിതാ ഡോക്ടര്‍ ജീവനൊടുക്കി.മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഇ.എൻ.ടി.
സര്‍ജൻ കായംകുളം സ്വദേശിനി ഡോ. മെഹറുന്നീസെയാണ്വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാനഡയില്‍ എഞ്ചിനീയറിങിന് പഠിച്ചിരുന്ന മെഹറുന്നീസയുടെ മകൻ ഇന്നലെ വാഹനാപകടത്തില്‍ മരിച്ചിരുന്നു.ഈ വിഷമം താങ്ങാനാകാതെയാണ് ആത്മഹത്യ ചെയ്തതെന്നാണ് പറയപ്പെടുന്നത്.
മകന്‍ പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മെഹറുന്നീസ പറഞ്ഞതായി ഇവരുടെ സുഹൃത്ത് അറിയിച്ചു. ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് ഇവര്‍ വീട്ടില്‍ തൂങ്ങി മരിച്ചത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.