ഉയിരിനും ഉലകത്തിനുമൊപ്പമുള്ള ആദ്യ ക്രിസ്‌മസ് ആഘോഷമാക്കിയിരിക്കുകയാണ് താരദമ്പതികള്‍. ദീപാവലി ദിനത്തിലും മക്കള്‍ക്കൊപ്പമുള്ള ചിത്രവും ആശംസകളും നയന്‍താരയും വിഘ്നേഷും പങ്കുവച്ചിരുന്നു.
ക്രിസ്‌മസിനും പതിവ് തെറ്റിച്ചില്ല, മക്കള്‍ക്കൊപ്പമുള്ള ചിത്രം വിഘ്നേഷ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ചിട്ടുണ്ട്. ദീപാവലി ചിത്രങ്ങളിലേതു പോലെ ഈ ചിത്രത്തിലും മക്കളുടെ മുഖം മറച്ചിട്ടുണ്ട്.
“എന്തിനാണ് മുഖം മറച്ചിരിക്കുന്നത്?, ഉയിരിനെയും ഉലകത്തിനെയും എന്നു കാണാന്‍ പറ്റും?” എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങള്‍.”ഉലകം, ഉയിര്‍ എന്നിങ്ങനെയാണോ അവര്‍ക്ക് നല്‍കിയിരിക്കുന്ന യഥാര്‍ത്ഥ പേര്” എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഒക്‌ടോബര്‍ 9നാണ് നയന്‍താരയും വിഘ്‌നേഷും തങ്ങളുടെ ഇരട്ടകുട്ടികളായ ഉയിരിനെയും ഉലകത്തെയും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്.
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം ജൂണ്‍ 9 നാണ് വിഘ്‌നേഷ് നയന്‍താരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കുടുംബജീവിതത്തില്‍ കൂടൂതല്‍ അദ്ധ്യായങ്ങള്‍ തുറക്കുമ്പോഴും തന്‍െറ കരിയറിലും മികച്ച മുന്നേറ്റങ്ങള്‍ക്കായി ഒരുങ്ങുകയാണ് നയന്‍താര.
അല്‍ഫോണ്‍സ് പുത്രന്‍െറ സംവിധാനത്തില്‍ മലയാള ചിത്രം ‘ഗോള്‍ഡ്’, അശ്വിന്‍ ശരവണന്‍െറ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കണക്റ്റ്’ എന്നിവയാണ് നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍.
https://www.instagram.com/reel/Cmlx5druXuO/?utm_source=ig_web_copy_link