മകളെ സല്യൂട്ട് ചെയ്യുന്ന അച്ഛന്‍ ; അഭിമാനം ഈ നിമിഷം

ഈ അച്ഛന്‍ മകള്‍ക്ക് നല്‍കിയ സല്യൂട്ട് അഭിമാനം നിറഞ്ഞതാണ്.

തെലങ്കാന സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടറായ സൂപ്രണ്ട് ഓഫ് പൊലീസ് എന്‍ വെങ്കരേശ്വരലുവാണ് ആ പിതാവ്.

മകളാവട്ടെ, ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസി (ഐഎഎസ്)ലേക്ക് എത്തിയ ഉമ ഹരതി.

ഇപ്പോള്‍ തെലങ്കാനയില്‍ ട്രെയിനിങ്ങിലാണ് ഉമ ഹരതി.

ഒരു സെമിനാറിനായി ഹരതി തെലങ്കാന സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെത്തിയപ്പോഴാണ് അപൂര്‍വ്വമായ ആ സംഭവമുണ്ടായത്.

അച്ഛന്‍ വെങ്കരേശ്വരലു മകള്‍ ഹരതിയെ സല്യൂട്ട് ചെയ്തതാണ് ആ അപൂര്‍വ്വ നിമിഷം.


2022 ലാണ് ഉമ ഹരതി യുപിഎസ്‌സി സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിച്ചത്.

മൂന്നാം റാങ്കായിരുന്നു ഹരതിക്ക്. പുറത്തുവരുന്ന വീഡിയോയില്‍ വെങ്കടേശ്വരലു മകള്‍ക്ക് പൂച്ചെണ്ട് നല്‍കുന്നുണ്ട്.

പിന്നാലെ സല്യൂട്ട് ചെയ്യുന്നു. ട്രെയിനിങ്ങിന്റെ ഭാഗമായാണ് ഹരതി അക്കാദമിയിലെത്തിയത്.

ഫാദേഴ്‌സ് ഡേയുടെ തലേദിവസം ജൂണ്‍ 15നായിരുന്നു ഇത്. സോഷ്യല്‍ മീഡിയയില്‍ ഈ അച്ഛനും മകളും ഇപ്പോള്‍ വൈറലാണ്.

Related posts

Leave a Comment