മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്തു; ബി എസ് എഫ് ജവാനെ ക്രൂരമായി തല്ലിക്കൊന്ന് പ്രതിയുടെ ബന്ധുക്കള്‍

അഹമ്മദാബാദ്: മകളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്തതിന് ബിഎസ്‌എഫ് ജവാനെ പ്രതിയുടെ ബന്ധുക്കള്‍ അതിക്രൂരമായി അടിച്ചുകൊലപ്പെടുത്തി.

ഗുജറാത്തിലെ നഡിയാദിലെ ചഖലാസിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മെല്ജിഭായ് വഗേല എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

മകളുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനാണ് മെല്ജിഭായ് വഗേല പെണ്‍കുട്ടിയുടെ സഹപാഠിയായ 15കാരന്റെ വീട്ടിലെത്തിയത്.

ഭാര്യയും രണ്ട് ആണ്‍മക്കളും അനന്തരവനും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് വിഷയം സംസാരിക്കുന്നതിനിടെ പ്രതിയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടാവുകയും അവര്‍ സംഘം ചേര്‍ന്ന് മെല്ജിഭായിയെ മര്‍ദിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മെല്ജിഭായ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇയാളുടെ ഭാര്യയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

Related posts

Leave a Comment