മകന്‍ മാനസിക രോഗി,പബ്ജിക്ക് അടിമ,അര്‍ദ്ധരാത്രികളില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകാറുണ്ട്;സഹോദരിയെ മര്ധിച്ചിട്ടുണ്ട്; കൊലപാതക വാര്‍ത്ത അറിഞ്ഞപ്പോള്‍ മകനെ സംശയിച്ചിരുന്നു: കോട്ടയത്തെ വീട്ടമ്മയെ കൊലപ്പെടുത്തിയ ബിലാലിന്റെ പിതാവ്

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലക്കടിച്ചും ഷോക്കേല്‍പ്പിച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതികരിച്ച്‌ പ്രതി മുഹമ്മദ് ബിലാലിന്‍്റെ പിതാവ് നിസാം ഹമീദ്. ചെറുപ്പം മുതല്‍ ബിലാലിന് വീടുവിട്ട് ഇറങ്ങി പോകുന്ന സ്വഭാവമുണ്ടായിരുന്നു. അര്‍ദ്ധരാത്രികളില്‍ വീട്ടില്‍ നിന്നും പലതവണ ഇറങ്ങി പോയിട്ടുണ്ട്. മാനസിക രോഗത്തിന് മകന്‍ ചികിത്സ തേടിയിരുന്നുവെന്നും പിതാവ് നിസാം ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. കൊല ചെയ്തത് ബിലാലാണെങ്കില്‍ അതിന്റെ ഫലം അനുഭവിക്കട്ടെയെന്നും പിതാവ് പറഞ്ഞു.ബിലാലിനെ ഓര്‍ത്ത് കുടുംബത്തില്‍ കരയാത്ത ആരുമില്ലായിരുന്നു. സ്ഥിരമായി പബ്ജി കളിച്ചിരുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.

ഇടയ്ക്കിടെ വീടു വിട്ടുപോകുന്ന ബിലാലിനെ ഞായറാഴ്ച രാത്രിയും കാണാതായി. തുടര്‍ന്ന് ബിലാലിനെ കാണാനില്ലെന്നറിയിച്ച്‌ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ബിലാലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ മറ്റു സുഹൃത്തുക്കളെക്കൊണ്ട് വിളിപ്പിച്ചപ്പോള്‍ ബിലാല്‍ ഫോണ്‍ എടുത്തു. അപ്പോഴാണ് കൊച്ചിയില്‍ ഉണ്ടെന്ന് മനസിലാക്കുന്നത്.

ബിലാല്‍ ചെറുപ്പം മുതല്‍ പ്രത്യേക പ്രകൃതക്കാരനാണെന്നും, മുമ്ബ് മകന്റെ പേരില്‍ രണ്ട് ക്രിമിനല്‍ കേസുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊലപാതക വിവരം അറിയുന്നത്. നേരത്തെ സാലിയുടെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിട്ടുണ്ട്. ഇവരുമായി അടപ്പമുണ്ടായിരുന്നു. അതേസമയം പ്രതി കൃത്യയത്തിനു ശേഷം കടത്തിക്കൊണ്ടു പോകുകയും യാത്രക്കായി ഉപയോഗിക്കുകയും ചെയ്ത കാര്‍ ആലപ്പുഴ മുഹമ്മദന്‍സ് സ്കൂളിന് സമീപത്തുനിന്നും കണ്ടെത്തി. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറാണ് കണ്ടെത്തിയത്. ബിലാലിനെ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മന്‍സില്‍ വീട്ടില്‍ മുഹമ്മദ് സാലിയുടെ ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് എം.എ.അബ്ദുല്‍ സാലി മെഡിക്കല്‍‌ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. പ്രതിയുമായി പൊലീസ് എറണാകുളത്തു തെളിവെടുപ്പ് നടത്തിയിരുന്നു. എറണാകുളത്തെ വീട്ടില്‍നിന്നു 28 പവന്‍ കണ്ടെത്തി.

Related posts

Leave a Comment