കൊല്ലം: മകന്റെ ശവകുടീരത്തിന് സമീപം ചിതയൊരുക്കി അച്ഛന്‍ ആത്മഹത്യ ചെയ്തു. പത്തനാപുരം പിടവൂര്‍ സ്വദേശിയും റിട്ടയേര്‍ഡ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ രാഘവന്‍ നായരാണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാഘവന്‍ നായര്‍ മകന്റെ ശവകുടീരത്തിന് സമീപം ചിതയൊരുക്കിയത്. തീ ആളി ക്കത്തുന്നത് കണ്ട് രാഘവന്‍ നായരെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജാസുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.
രാഘവന്‍ നായരുടെ ഏക മകന്‍ ശ്രീഹരി ബ്രയിന്‍ ടൂമര്‍ ബാധിച്ച് 2005 ല്‍ മരിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങളായി ശ്രീഹരിയുടെ പേരില്‍ ആതുര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു രാഘവന്‍ നായര്‍. ലോക്ക്ഡൗണ്‍ സമയത്തും മകന്‍ ശ്രീഹരിയുടെ പേരില്‍ രാഘവന്‍ നായര്‍ ഭക്ഷണപ്പൊതി വിതരണം ചെയ്തിരുന്നു. അടുത്തിടെ കടുത്ത തലവേദനയെ ത്തുടര്‍ന്ന് രാഘവന്‍ നായരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ അദ്ദേഹത്തിനും ബ്രയിന്‍ ടൂമറാണെന്ന് തിരിച്ചറിഞ്ഞു. രാഘവന്‍ നായരുടെ ഭാര്യയും ഇതേ അസുഖം മൂലം നേരത്തെ മരിച്ചിരുന്നു. വിരമിച്ച എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ഭാരവാഹിയുമായിരുന്നു രാഘവന്‍ നായര്‍.