ചെന്നൈ : ഭാര്യാ ഭര്‍ത്താന്മാര്‍ക്കിടയില്‍ സൗന്ദര്യ പിണക്കത്തിന് നിസ്സാര കാരണങ്ങള്‍ മതി. അത്തരത്തില്‍ ഒരു ബിരിയാണി വിഷയത്തില്‍ സ്വന്തം ജീവന്‍ തന്നെ ഇല്ലാതാക്കി ഒരു ഭാര്യ. ചെന്നൈയിലാണ് സംഭവം.
വീടിനടുത്ത് പുതിയതായി ആരംഭിച്ച ഹോട്ടലില്‍ നിന്നും ഒരു ചിക്കന്‍ ബിരിയാണി വേണമെന്ന ഭാര്യയുടെ ആവശ്യം ഭര്‍ത്താവ് നിരസിച്ചു. തുടര്‍ന്ന് യുവതി തീകൊളുത്തി മരിച്ചു. മഹാബലിപുരത്തു താമസിക്കുന്ന സൗമ്യ (28) യാണു ജീവനൊടുക്കിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
വീടിനടുത്തു തുറന്ന പുതിയ ഭക്ഷണശാലയില്‍നിന്നു ബിരിയാണി വാങ്ങി നല്‍കാന്‍ ഭര്‍ത്താവ് മനോഹരനോടു (32) സൗമ്യ ആവശ്യപ്പെട്ടിരുന്നു. പുതിയ കട തുറന്നതു പ്രമാണിച്ച് ഒന്നു വാങ്ങിയാല്‍ ഒന്നു സൗജന്യം എന്ന ഓഫര്‍ നല്‍കിയിരുന്നു.
എന്നാല്‍ ബിരിയാണി തീര്‍ന്നതിനാല്‍ കുസ്കയുമായാണു മനോഹരന്‍ മടങ്ങിയെത്തിയത്. കുപിതയായ സൗമ്യ കുസ്ക കഴിക്കില്ലെന്നു വാശി പിടിച്ചതിനെത്തുടര്‍ന്നു അയല്‍ക്കാര്‍ക്കു നല്‍കി മനോഹരന്‍ ജോലിക്കു പോയി.
ഈ സമയത്താണു സൗമ്യ പെട്രോളൊഴിച്ചു തീ കൊളുത്തിയത്. മഹാബലിപുരത്തെ ശില്‍പ നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.