തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും.
ബെംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുക. തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിലേക്കാണ് ഉമ്മൻ ചാണ്ടിയെ കൊണ്ടുപോവുക.
തുടർന്ന് മൂന്ന് മണിയോടെ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.ഇന്ന് വൈകിട്ടോടെ സെക്രട്ടേറിയറ്റിന് സമീപത്തെ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തിഡ്രലില്‍ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
ആറ് മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് രാത്രിയോടെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലേക്ക് മൃതദേഹം കൊണ്ടുപോകും.
നാളെ രാവിലെ ഏഴിന് തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകും. വൈകുന്നേരത്തോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും.
തുടർന്ന് രാത്രി പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പുതുപ്പള്ളി പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.