ഭ്രാന്തല്ല മനസിന്റെ പ്രത്യേകാവസ്ഥ,​ മനശാസ്ത്രജ്ഞരെ ഞെട്ടിച്ച മോഹന്‍ലാലിന്റെ അന്നത്തെ ചേഷ്ട

വര്‍ഷം 26 കഴിഞ്ഞെങ്കിലും പവിത്രത്തിലെ മീനാക്ഷിയേയും അവള്‍ക്ക് വേണ്ടി തന്റെ ജീവിതം ഹോമിച്ച ചേട്ടച്ഛനെയും ഇന്നും മലയാളികള്‍ മറന്നിട്ടില്ല. മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് പവിത്രത്തിലെ ഉണ്ണികൃഷ്ണന്‍ അഥവാ ചേട്ടച്ഛന്‍.

Image result for pavithram malayalam movie"

അനിയത്തിയില്‍ നിന്ന് അപ്രതീക്ഷിതമായി ഉണ്ടാകുന്ന പെരുമാറ്റം ഉണ്ണികൃഷ്ണന്റെ മനസ് തകിടം മറിക്കുന്നതായിട്ടാണ് പവിത്രത്തിന്റെ ക്ലൈമാക്‌സ്. ഭ്രാന്തല്ല മറിച്ച്‌ പെട്ടെന്നുള്ള ഷോക്കില്‍ നിന്നുണ്ടാകുന്ന പ്രത്യേക മാനസികാവസ്ഥ. ആ രംഗം അവിസ്മരണീയമായി അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് സാധിക്കുകയും ചെയ്തു. ചിത്രം കണ്ട് ഒരു മനശാസ്ത്രജ്ഞന്‍ തന്നെ വിളിച്ച്‌ സംസാരിച്ചതിനെക്കുറിച്ച്‌ വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍.
ആ ക്ലൈമാക്സ് രംഗത്തില്‍ പല്ലു കടിക്കുന്നത് വളരെ നിഗൂഢമായ പെരുമാറ്റരീതിയാണെന്നും അത് വളരെ റിയലിസ്റ്റിക്കായി ചെയ്യണമെങ്കില്‍ നിങ്ങള്‍ വളരെ അധികം ഗവേഷണം നടത്തിക്കാണുമല്ലോയെന്നും പ്രശസ്ത മനഃശാത്രജ്ഞനായ സ്വരാജ് മണി (അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല) തന്നെ വിളിച്ചു ചോദിച്ചെന്ന് അദ്ദേഹം പറയുന്നു. അത് റിസേര്‍ച്ച്‌ ചെയ്തതല്ലെന്നും മോഹന്‍ലാല്‍ സ്വയം ചെയ്തതാണെന്നും പറഞ്ഞപ്പോള്‍ സ്വരാജ് മണി മോഹന്‍ലാല്‍ എന്ന നടനെക്കുറിച്ച്‌ പറഞ്ഞതിനെക്കുറിച്ചും രാജീവ് കുമാര്‍ മനസ് തുറന്നു.

‘ഈ നടന് വല്ലാത്തൊരു വൈഭവം ഉണ്ട്. അദ്ദേഹം കാണുന്ന എന്തിനെയും അതേപോലെ ഒരു ബ്ലോട്ടിങ് പേപ്പര്‍ വച്ച്‌ പകര്‍ത്തിയെടുക്കാന്‍ അല്ലെങ്കില്‍ ഓര്‍ത്തെടുക്കാന്‍ അസാമാന്യ കഴിവ് മോഹന്‍ലാലിനുണ്ട്. നിരവധിയാളുകള്‍ക്ക് അത്തരത്തിലുള്ള കഴിവുണ്ട്. പക്ഷേ അത് അതേപോലെ റിട്രീവ് ചെയ്യാന്‍ പറ്റുന്നതാണ് വലിയ കാര്യം അത് ഭയങ്കരമായ ഒരു ഐക്യു ലെവല്‍ ഉള്ള ആള്‍ക്കേ അങ്ങനെ സാധിക്കൂ എന്നായിരുന്നു ഡോക്ടറുടെ ഒബ്സര്‍വേഷന്‍’-രാജീവ് കുമാര്‍ പറഞ്ഞു.

Related posts

Leave a Comment