ന്യുഡല്‍ഹി: ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമി പൂജ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അയോധ്യയിലേക്ക് പുറപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ലക്‌നൗവിലെത്തുന്ന പ്രധാനമന്ത്രി പിന്നീട് ഹെലികോപ്ടറില്‍ 11.30 ഓടെ അയോധ്യയിലെത്തും. ഉച്ചകഴിഞ്ഞ് 12.30ന് ഗണേശ പൂജയോടെയാണ് പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യുക.
ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാനശിലയുടെയും കൂര്‍മശില അടക്കം മറ്റ് എട്ട് ശിലകളുടെയും ക്ഷേത്രം നിര്‍മ്മിക്കുന്ന സ്ഥലത്തിന്റെ പൂജയും നടക്കും. ഭൂമി പൂജയ്ക്ക് മുന്നോടിയായി ‘പാരിജാത’ തൈയും മോഡി നടും.