ഭൂമി ഇടപാടില്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

കൊച്ചി: വിവാദമായ ഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭ എറണാകുളം -അങ്കമാലി ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. ലാന്‍ഡ് റവന്യൂ അസിസ്റ്റന്‍റ് കമീഷണറാണ് അന്വേഷണം നടത്തുക. ഹൈകോടതിയുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

എറണാകുളം -അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലെ കാക്കനാടുള്ള 60 സെന്‍റ് ഭൂമി വില്‍പന നടത്തിയത് വഴി സഭക്ക്് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിലാണ് വിദഗ്ധ സംഘത്തെ കൊണ്ട് അന്വേഷണം നടത്താന്‍ ഹൈകോടതി നിര്‍ദേശം നല്‍കിയത്.

Related posts

Leave a Comment