ഭീകരന്‍ റിയാസ്​ നായ്​കിനെ ​സൈന്യം ഏറ്റുമുട്ടലില്‍ െകാലപ്പെടുത്തി

ശ്രീനഗര്‍: കശ്​മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്​ബുല്‍ മുജാഹിദീന്‍ ഭീകരന്‍ റിയാസ്​ നായ്​ക്​ കൊല്ലപ്പെട്ടു. നിരോധിത ഭീകരസംഘടനയായ ഹിസ്​ബുല്‍ മുജാഹിദീ​െന്‍റ നേതാവാണ്​ റിയാസ്​ നായ്​ക്​.

പുല്‍വാമയിലെ ​ബീഗ്​ബോറ ഗ്രാമത്തില്‍ വെച്ചാണ്​ നായ്​കിനെ പിടികൂടിയത്​. ഇയാളെ വധിച്ചത്​ ​മഹത്തായ നേട്ടമാണെന്ന്​ മുതിര്‍ന്ന പൊലീസ്​ ഓഫിസര്‍ പ്രതികരിച്ചു. ജമ്മു കശ്​മീര്‍ പൊലീസ്​ ഡയറക്​ടര്‍ ജനറല്‍ ദില്‍ബര്‍ഗ്​ സിങ്​ ആണ്​ സൈനിക ഓപറേഷന്​ നേതൃത്വം നല്‍കിയത്​.

ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതോടെയാണ്​ നായ്​ക്​ ഹിസ്​ബുല്‍ മുജാഹിദീ​െന്‍റ നേതാവായത്​.

Related posts

Leave a Comment