കുറ്റ്യാടി: 21ന് കൊച്ചിയില്‍ നടക്കുന്ന മിസ്കേരള മത്സരത്തിന് ഭിന്നശേഷിക്കാരി അശ്വിനി കാപ്പുമ്മലും.
മത്സരത്തില്‍ പങ്കെടുക്കുന്ന ഏക ഭിന്നശേഷിക്കാരി കൂടിയാണ് കുറ്റ്യാടി തണല്‍ കരുണ സ്പെഷല്‍ സ്കൂള്‍ വൊക്കേഷനല്‍ വിങ് വിദ്യാര്‍ഥിനിയായ അശ്വനി.
കര്‍ഷക തൊഴിലാളി വേളം ചെറുകുന്ന് കാപ്പുമ്മല്‍ കുമാരെന്റയും മാതുവിെന്റയും മകളാണ്. നേരത്തേ നടന്ന മിസ് കേരള ഡിജിറ്റല്‍ ഒാഡിഷനില്‍ വിജയിയായിട്ടുണ്ട് . 21ന് കൊച്ചിയില്‍ നടക്കുന്ന ഫിസിക്കല്‍ ഒാഡിഷനിലാണ് ഇനി മാറ്റുരക്കാനുള്ളത്. നൃത്തത്തിലും അഭിനയത്തിലും അഭിരുചിയുള്ള അശ്വിനി ആ ഇനങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്.
സിനിമ നടിയാവണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം. തണല്‍ – കരുണ ടീം, സ്കൂള്‍ പ്രിന്‍സിപ്പല്‍ സഹാധ്യാപകര്‍ എന്നിവര്‍ പിന്തുണയുമായി രംഗത്തുണ്ട്.