ഭാര്യയെ ഭീഷണിപ്പെടുത്തി പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് 4 വർഷം; ദമ്പതിമാര്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍ (തിരുവനന്തപുരം): ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദമ്ബതിമാരെ പോലീസ് അറസ്റ്റു ചെയ്തു. ആറ്റിങ്ങല്‍ ഇളമ്ബ പാലത്തിനു സമീപം ബിന്ദുഭവനില്‍ ശരത് (28), ഭാര്യ മുദാക്കല്‍ പൊയ്കമുക്ക് കാട്ടുചന്ത നന്ദനംവീട്ടില്‍ നന്ദ (24) എന്നിവരാണ് അറസ്റ്റിലായത്.

നാലുവർഷമായി ബാലികയെ പീഡിപ്പിച്ചുവരുന്നതായാണ് കേസ്.

സ്കൂള്‍ വിദ്യാർഥിയായ അതിജീവിത സ്കൂളില്‍ വിഷമിച്ചിരിക്കുന്നതു കണ്ട് സ്കൂളധികൃതർ ഇടപെട്ട് കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നന്ദയുടെ സഹായത്തോടെയാണ് ശരത് ബാലികയെ പീഡിപ്പിച്ചത്. നന്ദയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ശരത് തനിക്കൊപ്പം തുടർന്ന് താമസിക്കണമെങ്കില്‍ ബാലികയെ ഉപദ്രവിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഭർത്താവിന്റെ ആവശ്യത്തിനു വഴങ്ങിയ നന്ദ ബാലികയെ പ്രലോഭിപ്പിച്ച്‌ തന്റെ വീട്ടില്‍വരുത്തി പീഡനത്തിന് അവസരമൊരുക്കിയെന്നാണ് കേസ്. 2021 ഏപ്രില്‍ മാസം മുതല്‍ 2022 ഫെബ്രുവരി മാസം വരെയുള്ള പല സമയങ്ങളിലാണ് ബാലിക പീഡനത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു.

ആറ്റിങ്ങല്‍ സ്റ്റേഷൻ ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്.ഐ.മാരായ സജിത്ത്, ജിഷ്ണു, സുനില്‍കുമാർ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Related posts

Leave a Comment