ഭാര്യയെ തലകുത്തി നിര്‍ത്തി അഭ്യാസം കാണിക്കുന്ന വിരാട് കോഹ്ലി അടക്കമുള്ളവര്‍ ഓര്‍ക്കുക; ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പിലായേക്കും; കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനും സാധ്യത

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലടക്കം ഏറെ ഹിറ്റായ ചിത്രമായിരുന്നു വിരാട് കോഹ്ലി ഭാര്യയും നടിയുമായ അനുഷ്കയെ തല കുത്തനെപിടിച്ചു യോ​ഗ ചെയ്യുന്നു എന്ന തലക്കെട്ടോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ചില മുന്‍നിര പത്രങ്ങളടക്കം ഇത് വലിയ രീതിയില്‍ ഒന്നാം പേജിലടക്കം പ്രസിദ്ധീകരിക്കുകയും ചെയ്തു, എന്നാല്‍ ഇത്തരത്തില്‍ പൂര്‍ണ്ണ ​ഗര്‍ഭിണിയായ ഒരാള്‍ ചെയ്യരുത് എന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് ഡോ സുള്‍ഫി നൂഹു, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരളത്തിലെ വൈസ് പ്രസിഡന്റാണ് ഡോ.സുള്‍ഫി നൂഹ്.

കുറിപ്പ് കാണാം…………

പ്രിയപ്പെട്ട കോഹ്ലി
——————————-
ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു! സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു.
വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ , ഞാനും, ഏറ്റവും കൂടുതല്‍ ആസ്വദിച്ചത്.
ഈ ഷോര്‍ട്ട് വളരെ ക്രൂരമായിപ്പോയി.

ഭാര്യയോട് മാത്രമല്ല കുട്ടിയോടും.
ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ലയെന്ന് ഉറപ്പ്.
ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിര്‍ത്തുന്ന അഭ്യാസം കാണിക്കുന്നവര്‍ ഒന്നോര്‍ക്കണം.

ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പായേക്കാം.
കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനും നല്ല സാദ്ധ്യത.
എന്നാലും കോഹ്ലി ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു.
ഡോ സുല്‍ഫി നൂഹു.

Related posts

Leave a Comment