ബെംഗളൂരു: സുഹൃത്തിന്റെ കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ച് ചോര കുടിച്ച് യുവാവ്. കര്‍ണാടകയിലെ ചിക്ബല്ലാപൂരിലാണ് നടുക്കുന്ന സംഭവം. ഇതിന്റെ ദൃശ്യം ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് പ്രതി സുഹൃത്തിന്റെ കഴുത്ത് മുറിച്ചത്.വിജയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്ത് മരേഷ് പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
മരേഷിന് തന്റെ ഭാര്യയുമായി രഹസ്യ ബന്ധമുണ്ടെന്ന് വിജയ് സംശയിച്ചിരുന്നു. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് മരേഷിനെ വിളിച്ചുവരുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് വിജയ് മര്‍ദ്ദിച്ചതും കഴുത്ത് മുറിച്ചതും.
വിജയ്ക്കും മരേഷിനുമൊപ്പമുണ്ടായിരുന്ന വ്യക്തി തന്നെയാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. മര്‍ദ്ദിച്ച് മരേഷിനെ നിലത്തുവീഴ്ത്തിയ ശേഷമാണ് തൊണ്ട മുറിച്ചത്.
ശേഷം രക്തം കുടിക്കുന്നത് വീഡിയോയില്‍ കാണാം. ഈ വേളയിലും മരേഷിനെ വിജയ് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് ഇടപെട്ടു.
മരേഷ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വിജയിയെ കെഞ്ചര്‍ലഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. വിജയിയെ വിശദമായി ചോദ്യം ചെയ്യുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
ഇവര്‍ക്കിടയില്‍ മറ്റു തര്ക്കങ്ങളുണ്ടായിരുന്നോ, ആരുടേയെങ്കിലും പ്രേരണയിലാണോ കുറ്റം ചെയ്തത് തുടങ്ങിയ കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. വിജയുടെ ഭാര്യയെയും പോലീസ് ചോദ്യം ചെയ്യും.