വൈപ്പിന്‍: ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറായി കുറ്റിപ്പിള്ളിശ്ശേരി ശരത്തിന്റെ ഭാര്യ ഗോപിക (24) ആണ് മരിച്ചത്. ചെറായി ദേവസ്വംനടയ്ക്കു സമീപത്തുള്ള വീട്ടില്‍ ജനല്‍കമ്ബിയില്‍ നിന്നുള്ള ഷോള്‍ കഴുത്തില്‍ കെട്ടി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.
വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഭര്‍തൃസഹോദരനാണ് മൃതദേഹം കണ്ടത്. ഗോപികയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ഫോര്‍ട് കൊച്ചി ആര്‍ഡിഒ വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടത്തി.