ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാന് അയോഗ്യതയില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
നിയമപരമായി അയോഗ്യനാക്കാൻ വ്യവസ്ഥയില്ല എന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. മലപ്പുറം സ്വദേശി ബിജു, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവരുടെ ഹർജിയിലാണ് കോടതി.

മുല്ലപ്പള്ളിയിൽ സംഘടിപ്പിച്ച ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു സജി ചെറിയാന്റെ വിവാദ പരാമർശം. ഭരണഘടനയ്ക്കെതിരായുള്ള പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ.

സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ സജി ചെറിയാനു മന്ത്രി സ്ഥാനത്തു നിന്നു മാറി നിൽക്കേണ്ട സഹചര്യം ഉണ്ടായി.

ദേശാഭിമാനത്തെ വ്രണപ്പെടുത്തി എന്നു ചൂണ്ടിക്കാണിച്ച് അഭിഭാഷകൻ ബൈജു നോയൽ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ
സമീപിച്ചതിനെ തുടർന്നു കോടതി നിർദേശത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

Related posts

Leave a Comment