ഭക്ഷണമില്ല, ശുചിമുറിയില്‍ ഒരു വർഷം ഭര്‍ത്താവ് പൂട്ടിയിട്ട യുവതിയെ രക്ഷപ്പെടുത്തി

പാനിപ്പത്ത്: ഒരു വര്‍ഷത്തോളം ഭാര്യയെ ഭര്‍ത്താവ് കക്കൂസില്‍ പൂട്ടിയിട്ടു. ഹരിയായനയിലെ റിഷിപൂര്‍ ഗ്രാമത്തിലാണ് യുവതിയോട് ഭര്‍ത്താവിന്റെ ക്രൂരത. സ്ത്രീ സംരക്ഷണ ശൈശവ വിവാഹ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ രജനി ഗുപ്തയും സംഘവുമെത്തിയാണ് ഒരു വര്‍ഷത്തെ ക്രൂര ജീവിത്തതില്‍ നിന്ന് സ്ത്രീയെ രക്ഷിച്ചത്.

ഒരു വര്‍ഷമായി ഒരു സ്ത്രീയെ കക്കൂസില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് സ്ത്രീയെ കക്കൂസില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇവര്‍ മാനസ്സികമായും ശാരീരികമായും തളര്‍ന്നിരുന്നുവെന്നും അവര്‍ പറഞ്ഞു. ”ഞങ്ങള്‍ അവരെ രക്ഷിക്കുകയും കുളിപ്പിക്കുയും ചെയ്തു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അവര്‍ അന്വേഷിക്കും.” – രജ്‌നി ഗുപ്ത പറഞ്ഞു.

Related posts

Leave a Comment