കല്പറ്റ: ഭക്ഷ്യവിഷബാധയെന്ന പേരില്‍ ഹോട്ടലുടമകളെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാള്‍ പിടിയില്‍.
വയനാട് മാനന്തവാടി സ്വദേശി ബേസില്‍ വര്‍ക്കിയെയാണ് പൊലീസ് പിടികൂടിയത്. അഭിഭാഷകനെന്ന വ്യാജേനയാണ് ഇയാള്‍ ഹോട്ടലുടമകളെ വിളിച്ച് തട്ടിപ്പ് നടത്തിയിരുന്നത്.
പാര്‍സല്‍ വാങ്ങിയ ഭക്ഷണത്തിലുണ്ടായിരുന്ന റബര്‍ ബാന്‍ഡ് തൊണ്ടയില്‍ കുടുങ്ങി തന്റെ കുട്ടി ആശുപത്രിയിലാണെന്ന് പറഞ്ഞുകൊണ്ടാണ് ഹോട്ടലുടമകളെ വിളിച്ചിരുന്നത്.
വിശ്വസിപ്പിക്കാന്‍ ഭക്ഷണത്തിന് മുകളില്‍ റബര്‍ ബാന്‍ഡിട്ട് ഫോട്ടോയും അയച്ചു നല്‍കിയിരുന്നു.അഭിഭാഷകനെന്ന പരിചയപ്പെടുത്തി പാലക്കാട്, തൃശൂര്‍,വയനാട് ജില്ലകളില്‍ തട്ടിപ്പ് നടത്തിയ ബേസില്‍ എറണാകുളത്ത് നടത്തിയ തട്ടിപ്പിലാണ് കുടുങ്ങിയത്. വയനാട് നിന്നാണ് പ്രതി പിടിയിലായത്.