ഭക്തിയുടെ പേരില്‍ കുടുംബസമേതം കടത്തിയത് കോടികളുടെ ലഹരി,

കൊല്ലം: ഇരുപത്തിയഞ്ച് കിലോ കഞ്ചാവുമായി നാലു പേരെ കൊല്ലം ഡാന്‍സാഫ് ടീമും ചവറ പൊലീസും ചേര്‍ന്ന് പിടികൂടി.

ആറ്റിങ്ങല്‍ പറയത്ത് കോണം സ്വദേശി വിഷ്ണു, ഭാര്യ സൂര്യ, കൊല്ലം തൃക്കടവൂര്‍ സ്വദേശി അഭയ് സാബു, കൊല്ലം ശാസ്ത്രി ജംഗ്ഷന്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ നീണ്ടകര ചീലാന്തി ജംഗ്ഷനിലെ പെട്രോള്‍ പമ്ബില്‍ നിന്ന് പിടിയിലായത്. വിശാഖപട്ടണത്തിന്‍ നിന്ന് ഉണ്ണികൃഷ്ണന് വേണ്ടിയാണ് കഞ്ചാവ് കൊല്ലത്തേക്ക് കൊണ്ടുവന്നത്.ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേന കുടുംബവുമൊത്താണ് വന്‍തോതില്‍ കഞ്ചാവ് കടത്തിയത്.

കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം പിന്‍തുടര്‍ന്ന് സംഘത്തെ പിടികൂടുകയായിരുന്നു. വിഷ്ണുവിന്റെ ഭാര്യ സൂര്യയും രണ്ടുവയസുള്ള കുട്ടിയും വാഹനത്തിലുണ്ടായിരുന്നു. ചവറ സി.ഐ. നിസാമുദ്ദീന്‍, ഡാന്‍സാഫ് എസ്.ഐ ജയകുമാര്‍, എ.എസ്.ഐ ബൈജു ജെറോം, ടീം അംഗങ്ങളായ രതീഷ്, ദീപു, സജു, സീനു, മനു, കോസ്റ്റല്‍ എസ്.ഐ പ്രശാന്തന്‍ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.

Related posts

Leave a Comment