തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് ബഡായിയാണെന്നും യാഥാര്‍ഥ്യ ബോധമില്ലാത്തതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍ ബജറ്റുകളുടെ ആവര്‍ത്തനം മാത്രമാണിതെന്നും കഴിഞ്ഞ ബജറ്റിലെ ഇടുക്കി, വയനാട്, കുട്ടനാട് പാക്കേജ് എവിടെയെന്നും ചെന്നിത്തല ചോദിച്ചു.മല എലിയെ പ്രസവിച്ചു എന്ന പറഞ്ഞ പോലെയാണ് ഐസക്കിന്റെ ബജറ്റെന്നും ബജറ്റ് നിരാശജനകമാണെന്നും ചെന്നിത്തല ബജറ്റ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു.
യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. സാമ്ബത്തിക മേഖലക്ക് ഗുണകരമാവുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചിട്ടില്ല്- അദ്ദേഹം കുറ്റപ്പെടുത്തി. ശമ്ബളപരിഷ്‌കരണം രണ്ട് വര്‍ഷമായി താമസിപ്പിച്ചിരിക്കുകയാണ്. ഏപ്രിലില്‍ ഉത്തരവിറക്കും എന്ന് പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. കൊവിഡാനന്തര കാലത്ത് ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനോ ജനങ്ങളെ സഹായിക്കാനോ ഉള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മത്സ്യതൊഴിലാളികളേയും റബര്‍ കര്‍ഷകരേയും വഞ്ചിക്കുന്നതാണ് ബജറ്റ്. നൂറു ദിന പരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. കിഫ്ബിയില്‍ 60,000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചത്. എന്നാല്‍, 6,000 കോടിയുടെ പദ്ധതി പോലും തുടങ്ങിയിട്ടില്ല. മൂന്ന് മണിക്കൂര്‍ അവതരിപ്പിച്ചു എന്നത് മാത്രമാണ് ബജറ്റിന്റെ നേട്ടമെന്നും ചെന്നിത്തല പറഞ്ഞു.
‘സംസ്ഥാനത്ത് കമ്മി നിരന്തരമായി വര്‍ധിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്ബോള്‍ 1.57 ലക്ഷമായിരുന്നു കടബാധ്യത. എന്നാല്‍ മൂന്ന് ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ നിലവിലെ മൊത്തം കടബാധ്യത. കടമെടുത്ത് കേരളത്തെ മുടിക്കുകയാണ് സര്‍ക്കാര്‍. തകര്‍ന്നു കിടക്കുന്ന കേരളത്തിന്റെ സാമ്ബത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ഒരു ക്രിയാത്മക നിര്‍ദേശവും ബജറ്റിലില്ല’.
റബ്ബറിന്റെ താങ്ങുവില യുഡിഎഫ് സര്‍ക്കാരാണ് 150 രൂപയായി നിശ്ചയിച്ചത്. വെറും 20 രൂപ മാത്രമാണ് ഇപ്പോള്‍ കൂട്ടിയത്. അത് കര്‍ഷകര്‍ വേണ്ടെന്ന് വെക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും 280 രൂപയാക്കി വര്‍ധിപ്പിക്കേണ്ടതായിരുന്നു റബ്ബര്‍ താങ്ങുവിലയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഒരു രൂപ പോലും ചെലവാക്കാതെപോയ കുട്ടനാട് പാക്കേജ് വീണ്ടും പ്രഖ്യാപിക്കുകയാണ് ബജറ്റില്‍ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.