ബ്ലാക് ഫംഗസ് വര്‍ധിക്കുന്നതിനിടെ ബീഹാറിലെ പാറ്റ്‌നയില്‍ നിന്നും മാരകമായ വൈറ്റ് ഫംഗസ് ‍രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

പാറ്റ്‌ന: ബ്ലാക് ഫംഗസ് രോഗം രാജ്യത്തുടനീളം പരക്കുന്നതായുള്ള ആശങ്കാകുലമായ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ, ബീഹാറിലെ പാറ്റ്‌നയില്‍ അതീവമാരകമായ വൈറ്റ് ഫംഗസ് രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

ബ്ലാക് ഫംഗസിനേക്കാള്‍ മാരകശേഷിയുള്ള രോഗമാണ് വൈറ്റ് ഫംഗസെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ പറയുന്നു. നാല് വൈറ്റ് ഫംഗസ് കേസുകളാണ് പാറ്റ്നയില്‍ സ്ഥിരീകരിച്ചത്. ബ്ലാക് ഫംഗസ് ശ്വാസകോശത്തേയും നഖം, ചര്‍മ്മം, വയര്‍, വൃക്കകള്‍, തലച്ചോര്‍, സ്വകാര്യഭാഗങ്ങള്‍, വായ് എന്നീ ഭാഗങ്ങളെയുമാണ് ബാധിക്കുക. വൈറ്റ് ഫംഗസ് കോവിഡ് 19 പോലെത്തന്നെ ശ്വാസകോശത്തെ ബാധിക്കുന്നതോടൊപ്പം നെഞ്ച് വേദനയും ശ്വാസതടസ്സവും ഉണ്ടാകും. മറ്റ് രോഗലക്ഷണങ്ങള്‍ വേറെ ചില രോഗങ്ങളുമായി സാമ്യമുള്ളതിനാല്‍ ആന്‍റി ഫംഗല്‍ ചികിത്സ ആരംഭിക്കാന്‍ വൈകുന്നതും രോഗിയെ ബുദ്ധിമുട്ടിലാക്കും.

വൈറ്റ് ഫംഗസിന്‍റെ ലക്ഷ്ണങ്ങള്‍ കോവിഡ് രോഗത്തിന്‍റെ അതേ ലക്ഷ്ണങ്ങള്‍ തന്നെയാണെന്ന് പാറ്റ്‌ന മെഡിക്കല്‍ കോളെജിലെ മൈക്രോബയോളജി മേധാവി ഡോ.എസ്.എന്‍. സിംഗ് വിശദീകരിക്കുന്നു. ബ്ലാക് ഫംഗസുപോലെ തന്നെ, വൈറ്റ് ഫംഗസും പ്രമേഹരോഗികളെയും ഏറെക്കാലമായി സ്റ്റിറോയ്ഡ് ഉപയോഗിക്കുന്ന രോഗികളെയും കൂടുതല്‍ മാരകമായി ബാധിക്കും.

Related posts

Leave a Comment