ബ്ലാക് ഫംഗസ് മരുന്നിന് നികുതി ഒഴിവാക്കി കേന്ദ്രം; ആംഫോടെറിസിന്‍ ബി‍ വില കുറയും

ന്യൂദല്‍ഹി: ബ്ലാക് ഫംഗസ് രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍, രോഗത്തിനുള്ള പ്രതിവിധിയായ ആംഫോടെറിസിന്‍ ബി മരുന്നിന് നികുതി ഒഴിവാക്കി കേന്ദ്രം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്നിന്‍റെ വില വീണ്ടും കുറയും. കോവിഡ് 19 വാക്‌സിന്‍റെ കാര്യത്തിനും നികുതി ഘടനയെപ്പറ്റി വിശദമായി കേന്ദ്രം ചര്‍ച്ച ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ ജൂണ്‍ എട്ടിന് തീരുമാനമെടുക്കും.

മൂക്കിന്‍റെ ഭാഗത്ത് കറുപ്പുനിറമോ, നിറംമാറ്റമോ ഉണ്ടാവുക, കാഴ്ച മങ്ങുക, അതല്ലെങ്കില്‍ ഇരട്ടയായി കാണുക, നെഞ്ച് വേദന, ശ്വാസ തടസ്സം, രക്തം ചുമച്ചു തുപ്പുക എന്നിവയാണ് ലക്ഷ്ണങ്ങള്‍. പ്രമേഹരോഗികളിലും സ്റ്റിറോയ്ഡ് കൂടുതലായി ഉപയോഗിക്കുന്നവരിലും ബ്ലാക് ഫംഗസ് വന്നേക്കാം.

ഇന്ത്യയില്‍ ഇപ്പോള്‍ ഒരിടത്ത് മാത്രമാണ് ആംഫോടെറിസിന്‍ ബി ഇന്‍ജെക്ഷന്‍ ഉല്‍പാദിപ്പിക്കുന്നത്. മഹാരാഷ്ട്രയിലെ ജെനറ്റിക് ലൈഫ് സയന്‍സസാണ് ഇത് ഉല്‍പാദിപ്പിക്കുന്നത്. 7000 രൂപ ഉല്‍പാദനച്ചെലവ് വരുന്നെങ്കിലും ഈ മരുന്ന് വെറും 1200 രൂപയ്ക്ക് നല്‍കാനാണ് കേന്ദ്ര തീരുമാനം.

കോവിഡ് രോഗികളെ ബാധിക്കുന്ന മ്യൂകോര്‍മൈകോസിസ് എന്ന ശാസ്ത്രനാമമുള്ള ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ഇന്ത്യയില്‍ നേരത്തെ ക്ഷാമം നേരിട്ടിരുന്നു. എന്നാല്‍ ഉല്‍പാദനം ആരംഭിച്ചതോടെ മരുന്ന് ക്ഷാമം മൂലമുള്ള ബുദ്ധിമുട്ടുകളെ മറികടക്കാനായി. യുദ്ധകാലാടിസ്ഥാനത്തില്‍ ലോകത്തിന്‍റെ ഏത് കോണുകളിലേക്കും ഈ മരുന്നെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥരോടും നയതന്ത്രപ്രതിനിധികളോടും നിര്‍ദേശിച്ചിട്ടുമുണ്ട്. ഇതിന് പുറമെ അമേരിക്കയിലെ ഗീലിയഡ് സയന്‍സ് എന്ന കമ്ബനിയില്‍ നിന്നും ഇന്ത്യയിലേക്ക് മരുന്നെത്തിക്കാനും മോദി മുന്‍കയ്യെടുത്തിരുന്നു. 1,21,000 വയള്‍ ആംഫോടെറിസിന്‍ ബി ഇഞ്ചെക്ഷന്‍ ഗീലിയഡ് സയന്‍സ് ഇന്ത്യയില്‍ എത്തിച്ചുകഴിഞ്ഞു. അധികം വൈകാതം 85,000 വയളുകള്‍ കൂടി എത്തും.

ഇന്ത്യയില്‍ ഒട്ടാകെ 11,717 പേരെ രോഗം ബാധിച്ചിട്ടുണ്ട്.

Related posts

Leave a Comment