ബ്ലാക് ഫംഗസിനുള്ള ആംഫോടെറിസിന്‍ ബി‍ ഇന്‍ജെക്ഷന്‍ ഉല്‍പാദനം തുടങ്ങി; 7000 രൂപ വിലയുള്ള മരുന്ന് ഇപ്പോള്‍ 1200 രൂപയ്ക്ക് നല്‍കുമെന്ന് കേന്ദ്രമന്ത്രി

മുംബൈ: മഹാരാഷ്ട്രയിലെ ജെനറ്റിക് ലൈഫ് സയന്‍സസ് ബ്ലാക് ഫംഗസിനുള്ള ആംഫോടെറിസിന്‍ ബി ഇന്‍ജെക്ഷന്‍ ഉല്‍പാദനം വ്യാഴാഴ്ച ആരംഭിച്ചു.

‘ഈ ഒരു കമ്ബനി മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഈ മരുന്ന് ഉല്‍പാദിപ്പിക്കുന്നത്. ഇതിന് 7000 രൂപയാണ് വിലയെങ്കിലും ഇപ്പോള്‍ 1200 രൂപയ്ക്ക് ലഭിക്കും,”കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി പറഞ്ഞു.

യുദ്ധകാലാടിസ്ഥാനത്തില്‍ ലോകത്തിന്റെ ഏത് കോണുകളിലേക്കും ഈ മരുന്നെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോഗസ്ഥരോടും നയതന്ത്രപ്രതിനിധികളോടും നിര്‍ദേശിച്ചു.

ലോകത്തുടനീളമുള്ള ഇന്ത്യയുടെ സ്ഥാനപതി കാര്യാലയങ്ങളും ആവശ്യമുള്ളിടത്ത് അപ്പപ്പോള്‍ മരുന്നെത്തിക്കാനും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. അമേരിക്കയിലെ ഗീലിയഡ് സയന്‍സ് എന്ന കമ്ബനിയുടെ സഹായത്തോടെയാണ് ഇത് സാധ്യമായതെന്നും മോദി പറഞ്ഞു

Related posts

Leave a Comment