ബ്രിട്ടണില്‍ കുട്ടികളില്‍ മറ്റു രോഗ ലക്ഷണങ്ങള്‍ കാണുന്നു

കൊറോണയ്‌ക്കൊപ്പം ബ്രിട്ടണില്‍ കുട്ടികള്‍ക്കിടയില്‍ മറ്റ് സാംക്രമിക രോഗങ്ങളും പടരുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തി. ബ്രിട്ടന്റെ ദേശീയ ആരോഗ്യവകുപ്പായ എന്‍ എച്ച്‌ എസ്സാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുതിയ തരം രോഗലക്ഷണങ്ങളുമായി കുട്ടികളെ ആശുപത്രികളില്‍ എത്തിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

കുട്ടികളിലെ രോഗത്തെ സംബന്ധിച്ച്‌ എല്ലാ പൊതു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് എന്‍എച്ച്‌എസ് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗത്തുള്ള തടിപ്പുകളും ഒപ്പം ഫ്ളൂ ലക്ഷണങ്ങളും ആയിട്ടാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുന്നത്. നിലവില്‍ 20 കുട്ടികളെയാണ് പുതിയ തരം രോഗലക്ഷണങ്ങളോടു കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.
പ്രധാനമായും കാലുകളിലെ വിരലുകളിലും പാദങ്ങളിലും തൊലി ചുവന്ന് തടിച്ചും കുമളച്ചും വരുന്ന അസുഖങ്ങള കൊറോണ ടോസ്സ് എന്ന പേരിട്ടാണ് അമേരിക്ക നിലവില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Related posts

Leave a Comment